എടിഎം കാര്‍ഡ് മോഷണം ലക്ഷങ്ങള്‍ തട്ടിയ യുവതികള്‍ അറസ്റ്റില്‍
അയല്‍വാസിയായ റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ എടിഎം കാര്‍ഡും പിന്‍നമ്പറും മോഷ്ടിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവതികള്‍ അറസ്റ്റില്‍. വടൂക്കര എസ്എന്‍ നഗര്‍ റിട്ട. അദ്ധ്യാപിക റഹ്മത്തിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നു എടിഎം കാര്‍ഡും പിന്‍നമ്പര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ചെടുത്ത് ഒരാഴ്ചയോളം തൃശൂര്‍ നഗരത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നു 1,84,000 രൂപ കൈക്കലാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഹൊസങ്കടി അബ്ദുള്‍ റഹ്മാന്റെ ഭാര്യ സമീറ (31), വടൂക്കര എസ്എന്‍ നഗര്‍ കളപ്പുരയില്‍ മുഹമ്മദ് സലീമിന്റെ ഭാര്യ ഷാജിത ( 36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona