കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നല്‍കും
സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നല്‍കും. വൈകിട്ട് മൂന്നിന് പയ്യാമ്പലം കടപ്പുറത്ത് മൃതദേഹം സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങില്‍ പങ്കെടുക്കും.കോടിയേരിയുടെ മൃതദേഹം ഇപ്പോള്‍ ഈങ്ങയില്‍പ്പീടികയിലെ വീട്ടിലാണ് ഉള്ളത്. രാവിലെ പതിനൊന്ന് മണി വരെ ഇവിടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പിന്നീട് വിലാപയാത്രയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. മൂന്ന് മണിവരെ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലശ്ശേരി ടൗണ്‍ ഹാളിലേക്ക് ഒഴുകയെത്തിയത്. ഭൗതിക ദേഹം ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഇന്നലെ ഉച്ചയ്ക്ക് 12.55നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. ഭാര്യ വിനോദിനിയും മകന് ബിനീഷും മരുമകള്‍ റിനീറ്റയും ഒപ്പമുണ്ടായിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona