നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും

നാല് വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കും

കേരളത്തെ നാല് വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഡിജിറ്റലായി സര്‍വേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വെ സഭകള്‍ ഇന്ന് തുടങ്ങും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായുള്ള പദ്ധതി ജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. സര്‍വ്വെ സഭ എന്ന പേരില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമസഭകള്‍ ആദ്യ ഘട്ടത്തില്‍ 200 എണ്ണം 200 വില്ലേജുകളിലായി നടക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു. ‘എന്റെ ഭൂമി’ എന്ന പേരിലുള്ള ഡിജിറ്റല്‍ സര്‍വ്വെ, കോര്‍സ് നെറ്റ് വര്‍ക്ക്, ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുക. സര്‍വ്വെ സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തിരുവനന്തപുരം തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ കൂടുന്ന, വെയ്യൂര്‍ വാര്‍ഡിലെ ഗ്രാമസഭയില്‍ പങ്കെടുത്ത് നിര്‍വഹിക്കും.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.