ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന്

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം 2023 മെയ് 6 ന് നടക്കുമെന്ന് ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലൂടെ വ്യക്തമാക്കി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ വച്ചായിരിക്കും കിരീടധാരണം. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മകന്‍ ചാള്‍സ് രാജാവായി അവരോധിതനായത്. ഇതോടൊപ്പം ചാള്‍സിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീന്‍ കണ്‍സോര്‍ട്ട്) അവരോധിക്കപ്പെടും. കീരീടധാരണ ചടങ്ങിലാണ് ആംഗ്ലിക്കന്‍ സഭയുടെ തലവന്‍കൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും ഇംപീരിയല്‍ ക്രൗണ്‍ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം. ഇന്ത്യയില്‍ നിന്നുള്ള കോഹിനൂര്‍ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്ക് ലഭിക്കുന്നത്. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാല്‍ ലളിതവുമായ ചടങ്ങില്‍ കാമില രാജ്ഞിയെയും കിരീടമണിയിക്കും. കാന്റര്‍ബറി ആര്‍ച്ച്ബിഷപ് റവ. ഡോ. ജസ്റ്റില്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക.ആര്‍ച്ച്ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. ചടങ്ങില്‍ ലോകനേതാക്കള്‍ അടക്കം നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. 74 കാരനായ ചാള്‍സ് മന്നാമന്‍ 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിട്ടനില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ്. 41-ാമത്തെ രാജാവാണ് ചാള്‍സ്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.