നിര്‍മ്മാതാവിന്റെ പേര് നോക്കി സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരുന്ന കാലം തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കുകയാണ് ടെനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സും സാരഥികളായ ജോസുകുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും

നിര്‍മ്മാതാവിന്റെ പേര് നോക്കി സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരുന്ന കാലം തിരിച്ചുവരുമെന്ന് പ്രതീക്ഷ നല്‍കുകയാണ് ടെനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സും സാരഥികളായ ജോസുകുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും

മലയാള സിനിമകള്‍ എക്കാലത്തും മികച്ച സൃഷ്ടികളാല്‍ സമ്പന്നമാണ്. മുതല്‍ മുടക്ക് കണക്കാക്കുമ്പോള്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും ചെറിയ സിനിമ വ്യവസായമാണ് കേരളത്തിലുള്ളത്. എന്നാല്‍ കലാമൂല്യം അളവുകോലാക്കി അളന്നാല്‍ മലയാള സിനിമയോളം എത്തില്ല മറ്റൊന്നുംഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ മലയാള സിനിമ കാലത്തെ അടയാളപ്പെടുത്തുന്നു എന്ന് അനുരാഗ് കശ്യപ് പറഞ്ഞത് വെറുതെയല്ല ഇക്കാലം അത്രയും മലയാള സിനിമ കേരള സംസ്‌കാരത്തെയും, കാലത്തേയും കൃത്യമായി അടയാളപ്പെടുത്തികൊണ്ടാണ് നിലനില്‍ക്കുന്നത്. മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോമര്‍ഷ്യല്‍, ആര്‍ട്ട് ഹൗസ് എന്നീ അതിര്‍വരമ്പുകളെ ഭേദിച്ചു ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് മലയാളത്തില്‍ ഈ അടുത്ത കാലത്തായി പുറത്ത് ഇറങ്ങിയിരിക്കുന്നത്. ഒട്ടനവധി സാമൂഹിക മാറ്റങ്ങളും സിനിമ സമ്മാനിച്ചിട്ടുണ്ട്. മാറ്റത്തിന് പാത്രമാകുന്ന മലയാള സിനിമ ഒട്ടനവധി നിര്‍മ്മാതാക്കളെയും, പുത്തന്‍ നിര്‍മ്മാണ കമ്പനികളെയും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാളത്തില്‍ അങ്ങനെ എടുത്ത് പറയേണ്ട രണ്ട് നിര്‍മ്മാതാക്കളുടെ പേരാണ് ‘വെള്ളം’ എന്ന ജയസൂര്യ ചിത്രം നിര്‍മ്മിച്ച ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരുടേത്.
‘വെള്ളം’ എന്ന ചിത്രം ജയസൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ച ഒന്നാണ്, കൂടാതെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ആണ് ചിത്രത്തെ തേടി എത്തിയത്,
51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍,മികച്ച നടന്‍ – ജയസൂര്യ മികച്ച പിന്നണി ഗായകന്‍-ഷഹബാസ് അമന്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ മികച്ച രണ്ടാമത്തെ സംവിധായകന്‍-പ്രജേഷ് സെന്‍ 2021 : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്സ് ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രമായി വെള്ളം സിനിമ തിരഞ്ഞെടുത്തു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് സംയുക്ത മേനോന്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പത്താമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡില്‍ മികച്ച സംഗീത സംവിധായകന്‍ – ബിജിബാല്‍, മികച്ച നവാഗത നിര്‍മ്മാതാവ് – ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് പ്രേം നസീര്‍ അവാര്‍ഡില്‍ മികച്ച ചിത്രം വെള്ളം,മികച്ച സംവിധായകന്‍- പ്രജേഷ് സെന്‍ മികച്ച ചിത്രം – വെള്ളം.കൂടാതെ ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാര്‍ഡായ SIIMA അവാര്‍ഡ്‌സിലെ മികച്ച നവാഗത നിര്‍മ്മാതാക്കള്‍ക്ക് ഉള്ള അവാര്‍ഡ് ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ക്ക് ‘വെള്ളം’ എന്ന ചിത്രത്തിന് ലഭിച്ചു.

വെള്ളത്തിന് ശേഷം ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രമാണ് അപ്പന്‍. സണ്ണി വെയ്ന്‍, അലെന്‍സിയര്‍,അനന്യ, ഗ്രേസ് ആന്റണി എന്നിവരുടെ മികച്ച പ്രകടനങ്ങള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും വളരെ മികച്ച അഭിപ്രായങ്ങള്‍ പ്രേക്ഷക-നിരൂപക വ്യത്യാസം ഇല്ലാതെ എല്ലാവരും ഒന്നടങ്കം വളരെ മികച്ചത് എന്ന് അടിവരയിട്ട് പറയുന്ന സിനിമ.ഇറങ്ങിയ അന്ന് മുതല്‍ക്കേ നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം അത് കേരളത്തില്‍ നിന്ന് മാത്രമല്ല ലോകത്തിന്റെ പല കോണുകളില്‍ നിന്ന് പ്രേക്ഷകരും, നിരൂപകരും ഇത്ര മികച്ച ഒരു സിനിമ അനുഭവം സമ്മാനിച്ചതിനുള്ള പ്രതിഫലം എന്നവണ്ണം സിനിമയിലെ എല്ലാവരുടെയും സംഭവനകളെ എടുത്ത് പറഞ്ഞു കൊണ്ട് പ്രശംസിക്കുകയാണ്. സണ്ണി വെയ്ന്‍ എന്ന നായക നടന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ പകര്‍ന്നാടിയിട്ടുള്ള വേഷങ്ങളില്‍ ഏറ്റവും മനോഹരമായി ചെയ്ത ചിത്രം കൂടിയാണ് അപ്പന്‍.

സ്വപ്ന തുല്യമാണ് ഈ അഭിപ്രായങ്ങള്‍ എന്നാല്‍ പ്രശംസകള്‍ കേട്ട് മതി വരുന്നതിന് മുന്നേ അടുത്ത ചിത്രത്തിന്റെ ടീസാറുമായാണ് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍ എത്തിയിരിക്കുന്നത്. ബിജിത് ബാല സംവിധാനം ചെയ്ത ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ ‘ എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യാന്തം ചിരിക്കാന്‍ ഉള്ള ചേരുവകളുമായി എത്തിയ സിനിമ എന്താണെന്ന് കൃത്യമായി അടയാളപ്പെടുത്തിയ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വയറലാണ്.

ഇത്രയേറെ മികവ്, തങ്ങള്‍ നിര്‍മിക്കുന്ന സിനിമയില്‍ വേണം എന്ന് വാശിയുള്ളവരാണ് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍ എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥര്‍ ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നീ രണ്ട് പേരാണ് കമ്പനിയുടെ സാരഥികള്‍. പ്രേക്ഷകരുടെ അഭിരുചി അറിഞ്ഞുകൊണ്ട് കൃത്യമായ ഇടവേളകളില്‍ സിനിമകള്‍ ചെയ്യുന്ന മലയാളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച നിര്‍മ്മാണ കമ്പനിയാണ് ടൈനി ഹാന്‍ഡ്സ് എന്ന് നിസ്സംശയം പറയാം. നിര്‍മ്മാതാവിന്റെ പേര് നോക്കി സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരുന്നു ഒരു കാലം ഉണ്ടായിരുന്നു, അതിന്റെ ഒരു തനിയാവര്‍ത്തനം ആണ് ഇവരിലൂടെ വീണ്ടും സാധ്യമാകുന്നത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.