മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനിമുതല്‍ നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടി വരും
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ പിഴ, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ എന്നിവയ്ക്ക് പുറമെ ട്രോമാ കെയര്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ മൂന്നു ദിവസം നിര്‍ബന്ധിത സാമൂഹിക സേവനം ചെയ്യേണ്ടിവരും. മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ മൂന്ന് ദിവസ പരിശീലനവും നല്കിയിട്ടേ ലൈസന്‍സ് പുനഃസ്ഥാപിക്കൂ. മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന കോണ്‍ട്രാക്ട് കാര്യേജുകള്‍, റൂട്ട് ബസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയിലെ ഡ്രൈവര്‍മാരേയും പരിശീലനത്തിന് അയയ്ക്കും. നിയമവിരുദ്ധമായി ഹോണ്‍ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona