സ്വപ്ന സുരേഷിന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും

സ്വപ്ന സുരേഷിന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചും മറ്റും വിവരിക്കുന്ന സ്വപ്ന സുരേഷിന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തിന് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. പുസ്തകം അടുത്ത ദിവസം വിപണിയിലെത്തും. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കറന്റ് ബുക്‌സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം. സ്വപ്ന സുരേഷ് യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാരത്തിന്റെ ഇടനാഴികളില്‍ കണ്ട പല കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെ തനിക്കറിയാവുന്നതെല്ലാം സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന മാധ്യമപ്രവര്‍ത്തകരോട് നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദമായിരുന്നു. മുന്‍പ് എം ശിവശങ്കര്‍ ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പേരില്‍ പുസ്തകം എഴുതിയിരുന്നു. സമാനമായ രീതിയില്‍ സ്വപ്ന സുരേഷ് മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്ന പേര് നല്‍കിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.