മുലായം സിംഗ് യാദവ് അന്തരിച്ചു
ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയില്‍ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിലെ അധികായകനായിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങള്‍ക്കും കാരണമായി. സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. എട്ടുതവണ നിയമസഭാംഗവും മൂന്നുതവണ യുപി മുഖ്യമന്ത്രിയുമായിരുന്നു. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona