നയന്‍താരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍

നയന്‍താരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍

തെന്നിന്ത്യന്‍ താര ജോഡികളായ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇരട്ടക്കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങളുടെ ഉയിരും ഉലകവും. നിങ്ങളുടെ അനുഗ്രഹം വേണം’, വിഘ്‌നേഷ് ശിവന്‍ കുറിച്ചു. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈയിലെ മഹാബലിപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ പോലും അതിഥികളായി എത്തിയവര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.
തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളായിരുന്നു. രജനികാന്ത്, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിരുന്നു. 2015ല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.