ആഗോളതലത്തില്‍ 300 കോടിയിലേറെ രൂപ സ്വന്തമാക്കി റിഷഭ് ഷെട്ടി ചിത്രം കാന്താര
ഇന്ത്യയാകെ തരംഗമായ റിഷഭ് ഷെട്ടി ചിത്രം കാന്താര ആഗോളതലത്തില്‍ 300 കോടിയിലേറെ രൂപ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. കന്നഡയ്ക്ക് പുറമെ മലയാളം,ഹിന്ദി,തെലുങ്ക്,തമിഴ് ഭാഷകളിലും മൊഴിമാറിയെത്തിയ ചിത്രം എല്ലാ ഭാഷകളിലും മികച്ച കളക്ഷനാണ് നേടുന്നത്. ഹിന്ദി വേര്‍ഷന്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. റിഷഭ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ,കിഷോര്‍,പ്രമോദ് ഷെട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona