കൊച്ചിയില്‍ ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ 20 കോടി രൂപ അനുവദിച്ചു
കൊച്ചി നഗരത്തിനായി ഒരു ഡ്രെയിനേജ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി 20 കോടി രൂപ അനുവദിച്ചു. കൊച്ചി നഗരം നേരിടുന്ന കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെയുളള വിഷയങ്ങള്‍ പഠിക്കുവാന്‍ മേയര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഡച്ച് എംബസിയില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഡച്ച് എംബസി അവരുടെ വാട്ടര്‍ എന്‍വോയ്-യെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വാട്ടര്‍ എന്‍വോയ് കൊച്ചി നഗരത്തില്‍ സ്ഥലപരിശോധന നടത്തി വിഷയങ്ങള്‍ വിലയിരുത്തിയിരുന്നു. അടുത്ത 25 വര്‍ഷത്തിനുളളില്‍ കൊച്ചി നഗരത്തില്‍ സംഭവിക്കുവാനിടയുളള കാലാവസ്ഥാ വ്യതിയാനവും മഴയുടെ അളവിലുണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവും മറ്റും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഡച്ച് കമ്പനിയായ റോയല്‍ ഹസ്കോണിംഗ്-നെയും ചുമതലപ്പെടുത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright