മെക്സിക്കോ-പോളണ്ട് മത്സരം സമനിലയില്‍
ലോകകപ്പ്- മെക്സിക്കോയും പോളണ്ടും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും നന്നായി കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ പോളണ്ടിന് ലഭിച്ച പെനാല്‍റ്റി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നഷ്ടപ്പെടുത്തി. ലെവന്‍ഡോവ്സ്കി എടുത്ത പെനാല്‍റ്റി കിക്ക് മെക്സിക്കന്‍ ഗോളി ഗില്ലര്‍മോ ഒക്കാവോ തടഞ്ഞു. പോളണ്ട് ഗോള്‍കീപ്പറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
Photo Courtesy : Google/ images are subject to copyright