നാഗ ചൈതന്യയുടെ ‘കസ്റ്റഡി ‘

നാഗ ചൈതന്യയുടെ ‘കസ്റ്റഡി ‘

തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുടെ മുപ്പത്തിയറാം ജന്മദിനം ആഘോഷത്തോടനുബന്ധിച്ച് സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള തന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു.
‘കസ്റ്റഡി’. പേരിട്ടിരിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പോലീസ് യൂണിഫോമിലാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. കൃതി ഷെട്ടിയാണ് നായിക. ഒരു ആക്ഷന്‍ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്‌ക്രീന്‍ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുള്ളത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് ചൈതന്യയുടേത്. മുറിവേറ്റിട്ടും തോല്‍ക്കാത്ത നായകനായി
പോസ്റ്ററില്‍ കാണുമ്പോള്‍
ഒന്നുറപ്പിക്കാം,റൊമാന്റിക് കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രമെന്ന്.
തമിഴ്-തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴില്‍ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത ചക്രവര്‍ത്തി ഇളയരാജയും കൂടി ചേര്‍ന്നാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.. ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ‘കസ്റ്റഡി ‘ നിര്‍മിക്കുന്നത്.എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജന്‍ നിര്‍വഹിക്കുന്നു. പി ആര്‍ ഓ-എ എസ് ദിനേശ്,ശബരി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.