നിലവിലെ കറന്‍സി നോട്ടുകള്‍ക്ക് പുറമേ ഇന്ത്യന്‍ ഇ-റുപ്പി ഡിസംബര്‍ ഒന്നിന് പുറത്തിറക്കും- റിസര്‍വ്വ് ബാങ്ക്
പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഇ-രൂപയെന്ന് ആർബിഐ പറയുന്നു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു. നിലവിലെ കറന്‍സി നോട്ടുകള്ക്കുപുറമെയായിരിക്കും ഇ–റുപ്പി വിനിമയം. നിലവിൽ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തിൽ തന്നെ ഡിജിറ്റൽ രൂപ പുറത്തിറക്കും. ഇത് ഇടനിലക്കാർ വഴി വിതരണം ചെയ്യും, അതായത്, രാജ്യത്തെ തെരെഞ്ഞെടുത്ത ബാങ്കുകൾ വഴി വിതരണം ചെയ്യപ്പെടും.
പങ്കെടുക്കുന്ന ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതും മൊബൈൽ ഫോണുകൾ / ഉപകരണങ്ങളിൽ സംഭരിച്ചിരിക്കുന്നതുമായ ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിച്ച് ഇടപാട് നടത്താൻ കഴിയുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright