പളനിയില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍, മരണത്തിന് ഉത്തരവാദികള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെന്ന് ആത്മഹത്യകുറിപ്പ്

പളനിയില്‍ മലയാളി ദമ്പതിമാര്‍ മരിച്ചനിലയില്‍, മരണത്തിന് ഉത്തരവാദികള്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെന്ന് ആത്മഹത്യകുറിപ്പ്

എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍, ഉഷ എന്നിവരെയാണ് പളനിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് പഴനി ക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനത്തിനായി എത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍ എന്നെഴുതിയിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ തേജോവധം ചെയ്തുവെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ട്. ഏഴ് പേരുടെ പേരുകളും കുറിപ്പിലുണ്ട്. പോലീസ് എത്തി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.