രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന് ആരംഭിച്ചു
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ചു. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയും പൊതുജനങ്ങള്‍ക്ക് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന് നടത്താവുന്നതാണ്. ഡിസംബര്‍ 9 മുതല്‍ 16 വരെയാണ് ചലച്ചിത്രമേള നടക്കുക. തലസ്ഥാനത്തെ 14 തിയേറ്ററുകളിലാണ് മേള നടക്കുക. പ്രമുഖ ഇറാനിയന്‍ സംവിധായകന് മഹ്നാസ് മുഹമ്മദിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം മേളയില്‍ സമ്മാനിക്കും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona