തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം
ഇന്ദ്രന്‍സ്,സുധീഷ്, ഹരീഷ് കണാരന്,ഐ എം വിജയന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം’എന്ന ചിത്രത്തിന്റെ ബാനര്‍,ടൈറ്റില്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങ് എറണാകുളം ഐ എം ഏ ഹാളില്‍ വെച്ച് നടന്നു. ‘തോന്നക്കല്‍ പഞ്ചായത്തിലെ നന്മ മരം’എന്ന ചിത്രത്തിന്റെ ബാനര്‍ എറണാകുളം എം പി ഹൈബി ഈഡന് റിലീസ് ചെയ്തു. സംവിധായകന് അജയ് വാസുദേവ്,ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. രേഖ രെക്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ രേഖ രാഘവന് നിര്‍മ്മിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസര്‍ നിര്‍വഹിക്കുന്നു.
തിരക്കഥ സംഭാഷണം ക്രിയേറ്റീവ് ഡയറക്ടര്‍- ഫസല്‍.
ബി കെ ഹരിനാരായണന്, ഹസീന എസ് കാനം,
ഹരീഷ് നായര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ലക്ഷ്മി ജി,നിജ രതീഷ്,
ലൈന്‍ പ്രൊഡ്യൂസര്‍- സിദ്ദിഖ് സിദ്ധി പ്രോജക്ട് ഡിസൈനര്‍- ഗോഗില്‍ ജി നാഥ്, എഡിറ്റര്‍-സാജന് വി. പ്രൊഡക്ഷന്‍ കണ്ട്രോളര്-സുനില്‍ എസ് കെ,ആര്‍ട്ട്-പ്രദീപ് എം വി, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണന് കോസ്റ്റ്യൂം-ബ്യുസ്സി ബേബി ജോണ്‍,സ്റ്റില്‍സ്-ഷജില്‍ ഒബസ്ക്യൂറ,ഡിസൈന്‍-ഏന്റെണി സ്റ്റീഫന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് തിരുവഞ്ചൂര്‍, പി ആര് ഒ എ.എസ് ദിനേശ്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona