സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു നേഗി. വരാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നവംബര്‍ 2 ന് അദ്ദേഹം പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു. 1947-ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം 1951-ല്‍ ഇന്ത്യ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍, ഒക്ടോബര്‍ 25-ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ശ്യാം ശരണ്‍ നേഗിയുടെ സംസ്കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും ആദരപൂര്‍വ്വം വിട നല്‍കുമെന്നും ജില്ലാ കളക്ടര്‍ ആബിദ് ഹുസൈന് അറിയിച്ചു. 1917 ജൂലൈ ഒന്നിന് ജനിച്ച നേഗി കല്‍പ്പയില്‍ സ്കൂള്‍ അധ്യാപകനായി ജോലി ചെയ്തു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona