കെ.എസ്.ആര്.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഇന്നലെ കളക്ട് ചെയ്തത് 1,01,55048 രൂപ
ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനം. ഇന്നലെ മാത്രം1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആര്.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ദിനംപ്രതി വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിന് എത്തുന്നത്. അധികംപേരും ശബരിമലയിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്.ടി.സി സര്‍വീസുകളെയാണ്.
Photo Courtesy : Google/ images are subject to copyright