പതിനാറായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയില്‍
കാലടിയില്‍ പതിനാറായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഇടവൂര്‍ നാനേത്ത് നിയാസ് (38) ആണ് പോലീസിന്റെ പിടിയിലായത്. ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മറ്റൂര്‍ ജംഗ്ഷനിലുള്ള വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വാഹനവും പിടികൂടിയിട്ടുണ്ട്.
ഇരുപത്തിയൊന്ന് ചാക്കുകകളിലായ് സൂക്ഷിച്ചിരിക്കുയായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ഹാന്‍സും മറ്റും കൊണ്ടു വന്നിരുന്നത്. സമാനമായ കേസില്‍ നിയാസ് നേരത്തെയും പ്രതിയായിരുന്നു. സംഭവത്തെത്തുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Photo Courtesy : Google/ images are subject to copyright