പുള്ളാവൂരിലെ മെസി ആരാധകര്‍ക്ക് സല്യൂട്ടുമായി മന്ത്രി എം. ബി രാജേഷ്

പുള്ളാവൂരിലെ മെസി ആരാധകര്‍ക്ക് സല്യൂട്ടുമായി മന്ത്രി എം. ബി രാജേഷ്

ഇഷ്ടതാരം ലോകകപ്പ് നേടിയതിന്റെ സന്തോഷം കേക്ക് മുറിച്ചും, പടക്കം പൊട്ടിച്ചും ആഘോഷിച്ചാണ് പുള്ളാവൂരിലെ ഫുട്ബോള്‍ ആരാധകര്‍ കിരീട നേട്ടത്തെ അവിസ്മരണീയമാക്കിയത്. മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ടും പുള്ളാവൂര്‍ പുഴയില്‍ നിന്ന് ഇന്നലെ നീക്കിയിരുന്നു. ഈ പ്രവൃത്തിയെ മന്ത്രി എം.ബി.രാജേഷും ഫേസ് ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
“ലോകമാകെ ശ്രദ്ധിച്ച പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ട് ആരാധകര്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളും ഇന്ന് ഉച്ചയോടെ തന്നെ നീക്കം ചെയ്തെന്നാണ് മനസിലാക്കുന്നത്. കട്ടൗട്ടുകള്‍ നീക്കം ചെയ്ത പുള്ളാവൂരിലെ എല്ലാ ആരാധകര്‍ക്കും അഭിനന്ദനങ്ങള്‍. സംസ്ഥാനമെങ്ങുമുള്ള എല്ലാ ആരാധകരും ഇതുപോലെ ബോര്‍ഡുകള്‍ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
ലോകകപ്പില്‍ ജപ്പാന്‍ ടീമും ജാപ്പനീസ് ആരാധകരും സൃഷ്ടിച്ച മാതൃക നമുക്കും പിന്തുടരാനാകണം. കളി കഴിഞ്ഞാല്‍ സ്റ്റേഡിയമാകെ ശുചിയാക്കി ആരാധകരും, ഡ്രസിംഗ് റൂമുള്‍പ്പെടെ വൃത്തിയാക്കി താരങ്ങളും ലോകത്തിന്റെ മനംനിറച്ചു. പുറത്തായ മത്സരത്തില്‍ പോലും ഡ്രസിംഗ് റൂം വൃത്തിയാക്കിയാണ് താരങ്ങള്‍ സ്റ്റേഡിയം വിട്ടത്. സമൂഹ്യപ്രതിബദ്ധതയോടെയുള്ള ഈ ആഘോഷവും ആരാധനയും നമുക്കും പിന്തുടരാം”.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.