ചാള്‍സ് ശോഭ്‌രാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കും-നേപ്പാള്‍ സുപ്രീം കോടതി

ചാള്‍സ് ശോഭ്‌രാജിനെ ജയിലില്‍ നിന്ന് മോചിപ്പിക്കും-നേപ്പാള്‍ സുപ്രീം കോടതി
 കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ചാ​ൾ​സ് ശോ​ഭ്‌​രാ​ജി​നെ ജ​യി​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ നേ​പ്പാ​ൾ സുപ്രീം കോടതി ഉ​ത്ത​ര​വിട്ടു. പ്രാ​യാ​ധി​ക്യം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​വെ​ന്ന കാ​ര്യം പ​രി​ഗ​ണി​ച്ചാ​ണ് 21 വ​ർ​ഷ​ത്തെ ത​ട​വി​ന് വി​ധി​ക്ക​പ്പെ​ട്ട ശോ​ഭ്‌​രാ​ജി​നെ കോടതി മോ​ചി​പ്പി​ക്കു​ന്ന​ത്. മോ​ച​നം ല​ഭി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ശോ​ഭ്‌​രാ​ജ് രാ​ജ്യം വി​ട​ണ​മെ​ന്ന് കോടതി അ​റി​യി​ച്ചു.
1975-ൽ ​ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​നെ​യും കാ​മു​കി​യെ​യും കാ​ഠ്മ​ണ്ഡു​വി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ശോ​ഭ്‌​രാ​ജ് നി​ല​വി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ഷ്യ​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ഇ​രു​പ​തോ​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ശോ​ഭ്‌​രാ​ജ് കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. 1976 മു​ത​ൽ 1997 വ​രെ ഇ​ന്ത്യ​യി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ശോ​ഭ്‌​രാ​ജി​നെ 2003-ലാ​ണ് നേ​പ്പാ​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.