ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്‌കൂളുകളിലും സിസിടിവി സ്ഥാപിക്കും – മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്‌കൂളുകളിലും സിസിടിവി സ്ഥാപിക്കും – മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്ന നീക്കവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സിസിടിവി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി എംഎല്‍എ ചോദ്യമുന്നയിച്ചത്. എല്ലാ സ്‌കൂളുകളിലും പ്രതിരോധ നടപടിയായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.