സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു
തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുതിച്ചുയരുന്നത്. ഒരു പവന് സ്വര്‍ണത്തിന് 120 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയില്‍ വീണ്ടും ഒരു പവന് സ്വര്‍ണത്തിന്റെ വില 40000 രൂപ കടന്നു. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 40,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 50 രൂപ ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നത്തെ വിപണി വില 4160 രൂപയാണ്.
Photo Courtesy : Google/ images are subject to copyright