സിനിമാ നിര്‍മാതാവ് ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആര്‍ജെ ക്രിയേഷന് എന്ന സിനിമ നിര്‍മാണ കമ്പനി ഉടമയാണ് ജെയ്സണ്‍. രണ്ട് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജയ്സന്റെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഫ്ളാറ്റ് സെക്രട്ടറി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മരിട്ടനിലയില് കണ്ടെത്തിയത്. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചതാണ്.
Photo Courtesy : Google/ images are subject to copyright