നവോദയ ആറാം ക്ലാസ് പ്രവേശനം സമയ പരിധി നീട്ടി
നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഫെബ്രുവരി 8വരെ നീട്ടി. അപേക്ഷ സമര്‍പ്പിക്കാനായി സ്കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സ്റ്റഡി സര്‍ട്ടിഫിക്കറ്റിനോടൊപ്പം കുട്ടിയുടെ ഫോട്ടോ, രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും ഒപ്പ്, ആധാര്‍, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്കാന്‍ ചെയ്തു www.navodaya.gov.in, cbseitms.rcil.gov.in/nvs എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.
Photo Courtesy : Google/ images are subject to copyright