സംഭവിച്ചത് മനുഷ്യസഹജമായ തെറ്റെന്ന് ചിന്ത ജെറോം
തന്റെ പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം. മനുഷ്യസഹജമായ തെറ്റാണ് തനിക്ക് സംഭവിച്ചത്. ഒരു വരിപോലും മറ്റൊന്നില്‍ നിന്ന് പകര്‍ത്തി എഴുതിയിട്ടില്ല. ചില ലേഖനങ്ങളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തത്.
പുസ്തക രൂപത്തില്‍ ആകുമ്പോള്‍ പിശക് തീരുത്തുമെങ്കിലും ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളിയുടെതെന്ന് എഴുതിയ തെറ്റ് തിരിച്ചറിഞ്ഞില്ല.ഇത് സാന്ദര്‍ഭികമായ പിഴവായി മാത്രം സംഭവിച്ചതാണെന്നും ചിന്ത ജെറോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിശക് ചൂണ്ടിക്കാണിച്ചവര്‍ക്കും, വിമര്‍ശകര്‍ക്കും നന്ദിയും ചിന്ത ജെറോം രേഖപ്പെടുത്തി. എന്നാല്‍ തന്റെ പിഴവിനെ ചിലര്‍ പര്‍വതീകരിച്ച് കാണിക്കുകയായിരുന്നു എന്നും ചിന്ത പറഞ്ഞു.
Photo Courtesy : Google/ images are subject to copyright