ബാബാസാഹിബ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ ആദിവാസി’ക്ക് ഒഫീഷ്യല്‍ സെലക്ഷന്‍

ബാബാസാഹിബ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ ആദിവാസി’ക്ക് ഒഫീഷ്യല്‍ സെലക്ഷന്‍

ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ മരണപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ‘ എന്ന ചലച്ചിത്രത്തിന് ബാബാസാഹിബ് ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടി. ഫെബ്രുവരി 21 മുതല്‍ 22 വരെ മുംബൈയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ആണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. റിലീസിനായി തയ്യാറെടുക്കുന്ന ഈ ചിത്രം മറ്റ് നിരവധി സിനിമകളെ മറികടന്നാണ് ഔദ്യോഗിക സെലക്ഷനിലേക്ക് എത്തിയത്. ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സര്‍.സോഹന്‍ റോയ് നിര്‍മ്മിച്ച് പ്രശസ്ത സംവിധായകന്‍ വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ അപ്പാനി ശരത് ആണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത താരം വിയാന്‍ ആണ്. വിശപ്പ് മുഖ്യപ്രമേയമായി സിനിമ ഒരുക്കിയിട്ടുള്ളത്.
മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുകയും കേസിന്റെ വിചാരണ കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സമയത്ത് ആണ് ചിത്രത്തിന് നിരവധി അവാര്‍ഡുകള്‍ നേടിയിരിക്കുന്നത്. വിശപ്പിനെ ഒരിക്കലും മര്‍ദ്ദിച്ചു കൊല്ലാന്‍ സാധിക്കില്ലെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ക്ക് തന്നെ ഭാവിയിലും മുന്‍ഗണന നല്‍കുമെന്നും സിനിമയുടെ നിര്‍മാതാവ് സര്‍. സോഹന്‍ റോയ് പറഞ്ഞു.
സിനിമയുടെ പോസ്റ്റര്‍ റിലീസിംഗ്, പാട്ടുകളുടെ റിലീസിംഗ് , എന്നിവയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും മികച്ച പ്രതികരണവും ആണ് ലഭ്യമായത്.
‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി പുരസ്‌കാരങ്ങളാണ് ‘ആദിവാസി’ യെ തേടിയെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക സെലക്ഷന്‍ , എ.കെ. എസ് ഇന്റര്‍നാഷണല്‍ മൈനോറിറ്റി ഫെസ്റ്റിവല്‍ സെലക്ഷന്‍, മുംബൈ എന്റര്‍ടൈയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ തുടങ്ങിയവയൊക്കെ സിനിമയ്ക്ക് ലഭിച്ച അഭിമാനകരമായ നേട്ടമാണ്. ബെസ്റ്റ് ട്രൈബ്‌സ് ലാംഗ്വേജ് ,ബെസ്റ്റ് നെഗറ്റീവ് റോള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് മുംബൈ എന്റര്‍ടൈയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ചത്.
ചിത്രത്തില്‍ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന്‍ മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്‍, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
രചന,സംവിധാനം-വിജീഷ് മണി. നിര്‍മാണം-സോഹന്‍ റോയ്,ഛായാഗ്രഹണം -പി. മുരുകേശ്, സംഗീതം-രതീഷ് വേഗ, എഡിറ്റിംഗ്-ബി. ലെനിന്‍, സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍. സംഭാഷണം- ഗാനരചന-ചന്ദ്രന്‍ മാരി, ലൈന്‍ പ്രൊഡ്യൂസര്‍- വിയാന്‍, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റുംസ്-ബിസി ബേബി,രാമന്‍,
പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്.പി. ആര്‍. ഓ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.