സംസ്ഥാനത്ത് വീണ്ടും ശൈശവവിവാഹം 15 വയസുകാരിയെ 47കാരന്‍ വിവാഹം ചെയ്തു

സംസ്ഥാനത്ത് വീണ്ടും ശൈശവവിവാഹം 15 വയസുകാരിയെ 47കാരന്‍ വിവാഹം ചെയ്തു

ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 15 വയസുകാരിയെ 47കാരന് വിവാഹം കഴിച്ച് നല്‍കി. കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഒരു മാസം മുമ്പാണ് വിവാഹം നടന്നത്. ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ശൈശവ വിവാഹം നടന്നതായി ബോധ്യപ്പെട്ടു. സംഭവത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിവാഹം മരവിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.