റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടിയില്ല, ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവ് പിടിയില്‍
റിസര്‍വ് ചെയ്ത ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ബോംബ് ഭീഷണി മുഴക്കി വണ്ടി വൈകിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. വെസ്റ്റ്ബംഗാള് നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെയാണ് (19) കണ്ണൂര്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിയായ സൗമിത്ര മണ്ഡല് കണ്ണൂരിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം ഞായറാഴ്ച പുലര്‍ച്ചെ 1.45ന് വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് ചെന്നൈയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുമ്ബോഴേക്കും ട്രെയിന്‍ വിട്ടു. വണ്ടിയില്‍ കയറാനാവാത്ത അമര്‍ഷത്തില്‍ റെയില്‍വേ കണ്ട്രോള് റൂമില്‍ വിളിച്ച് ട്രെയിനില്‍ ബോംബ് വച്ചതായി പറയുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright