സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം
കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം. 24 വേദികളിലായിട്ടാണ് ഇന്ന് മുതല്‍ ഏഴ് വരെ മത്സരം നടക്കുന്നത്. 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. രാവിലെ 8 30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന് ബാബു പതാക ഉയര്‍ത്തി. വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയാണ് വേദി ഒന്ന് അതിരാണിപ്പാടം. പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടവും സംഘനൃത്തവും. സംസ്കൃതം നാടകം, ഭരതനാട്യം, മാര്‍ഗംകളി, കുച്ചുപ്പുഡി, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, മോണോ ആക്ട്, പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, അറബിഗാനം, മോണോ ആക്ട്, വിവിധ രചനാമത്സരങ്ങള്‍ തുടങ്ങിയവയെല്ലാം വിവിധ വേദികളിലായി നടക്കും.
Photo Courtesy : Google/ images are subject to copyright