എം. ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു
ലൈഫ് മിഷന് കേസില്‍ അറസ്റ്റിലായ ശിവശങ്കറെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
ശാരീരിക സ്ഥിതി കണക്കിലെടുത്ത് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇടവേള നല്‍കണം. തന്നെ 12 മണിക്കൂര്‍ ചോദ്യം ചെയ്തെന്ന ശങ്കറിന്റെ പരാതിയിലാണ് ചോദ്യം ചെയ്യലിന് ഇടവേള നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടേതാണ് ഉത്തരവ്.
Photo Courtesy : Google/ images are subject to copyright