കാനഡയില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ നിയന്ത്രണമേര്‍പ്പെടുത്തി

കാനഡയില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ നിയന്ത്രണമേര്‍പ്പെടുത്തി

കാനഡയില്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ നിയന്ത്രണമേര്‍പ്പെടുത്തി. പ്രാദേശിക വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പോലുള്ള ഡിജിറ്റല്‍ ഭീമന്മാര്‍ പണം നല്‍കണമെന്ന കാനഡയുടെ നിയമത്തിന് മറുപടിയായാണ് ഗൂഗിളിന്റെ നീക്കം.

വാര്‍ത്താ വെബ്സൈറ്റുകള്‍ക്കുള്ള നിയന്ത്രണം ഈ മാസം ആദ്യം ആരംഭിച്ചു. വരുന്ന അഞ്ച് ആഴ്ചത്തേക്ക് നിയന്ത്രണം തുടരും. ഈ നിയന്ത്രണം ഒരു ടെസ്റ്റിന്റെ ഭാഗമായിട്ടാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

കാനഡയില്‍ കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ചതും നിലവില്‍ സെനറ്റിന് മുന്നിലുള്ളതുമായ ഓണ്‍ലൈന്‍ വാര്‍ത്താ നിയമത്തിന്റെ സാധ്യതയാണ് ഗൂഗിള്‍ പരിശോധിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് ഷെയ് പര്‍ഡി എഎഫ്പിയോട് പറഞ്ഞു. അതേസമയം, പ്രതിസന്ധിയിലുള്ള കാനഡയിലെ വാര്‍ത്താ മേഖലയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്ലെന്ന് ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസ് പറഞ്ഞു. ഗൂഗിളും ഫേസ്ബുക്ക് മാതൃ കമ്ബനിയായ മെറ്റയുള്‍പ്പെടെയുള്ളവരും ഈ നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇടം പിടിച്ചതോടെ 2008 മുതല്‍ കാനഡയില്‍ 450-ലധികം വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. കോടിക്കണക്കിന് ഡോളര്‍ പരസ്യ വരുമാനം ഗൂഗിളിലേക്കും, മെറ്റയിലേക്കുമാണ് പോകുന്നത്. പുതിയ നിയമം അനുസരിച്ച് ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകളില്‍ പങ്കിടുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി കാനഡയിലെ മാധ്യമങ്ങള്‍ക്ക് ന്യായമായ പണം നല്‍കേണ്ടി വരും.

ഇത് ഓസ്‌ട്രേലിയയില്‍ അടുത്തിടെ കൊണ്ടുവന്ന ‘ന്യൂ മീഡിയ ബാര്‍ഗേയിനിംങ് കോഡിനെ’ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടുതന്നെ ഗൂഗിളും മെറ്റയും വാര്‍ത്തകളുടെ ലിങ്കുകള്‍ നല്‍കുന്നതിന് വാര്‍ത്തയുടെ ഉറവിടത്തിന് പണം നല്‍കണം.
വന്‍കിട ടെക് സ്ഥാപനങ്ങള്‍ ഓസ്‌ട്രേലിയന്‍ നിയമനിര്‍മ്മാണത്തെ ആദ്യം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭേദഗതികളോടെ ഇത് നിയമനിര്‍മ്മാതാക്കള്‍ പാസാക്കുകയായിരുന്നു.
2019-ല്‍ യൂറോപ്യന്‍ യൂണിയന്‍ ‘ നയിബറിംങ് റൈറ്റ്സ്’ എന്ന നിയമം കൊണ്ടുവന്നതിന് ശേഷം, ഉള്ളടക്കത്തിന് പണം നല്‍കുന്നതിന് ഫ്രഞ്ച് പത്രങ്ങളുമായി ഗൂഗിള്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.