മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം നടന് ദുല്‍ഖര്‍ സല്മാന്
2022 ല്‍ പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്കാരം ലഭിച്ചത്.
നെഗറ്റീവ് റോളിലുള്ള നായകനായാണ് സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പ്: റിവഞ്ച് ഒഫ് ദി ആര്‍ട്ടിസ്റ്റില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രമായ ഡാനി ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ഹിന്ദി ചലച്ചിത്ര രംഗത്തുനിന്ന് ദുല്‍ഖറിന് ലഭിക്കുന്ന ആദ്യ അവാര്‍ഡ് കൂടിയാണിത്. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം ദുല്‍ഖര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘ഹിന്ദിയില്‍ നിന്നുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബല്‍ക്കി സാറിനോടാണ്. എന്നെ ഡാനിയായി തിരഞ്ഞെടുത്തതിന്, ക്ഷമയോടെ മാര്‍ഗദര്‍ശിയായതിന് അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു.’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Photo Courtesy : Google/ images are subject to copyright