രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും
മുംബയ് -സോളാപൂര്‍, മുംബയ് – സായ്നഗര്‍ ഷിര്‍ദ്ദി ട്രെയിനുകള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകളാണിവ. വൈകിട്ട് നാലിന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ വച്ചാണ് ചടങ്ങ് നടക്കുക. ഇതിനൊപ്പം അന്ധേരിയില്‍ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിര്‍മ്മിച്ച പുതിയ ക്യാമ്ബസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മുംബയ് കോര്പ്പറേഷന് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ നിരവധി വികസന പദ്ധതികളാണ് മുംബയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലും പ്രധാനമന്ത്രി മുംബയില്‍ എത്തി നിരവധി വവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright