ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ ഇനി അപ്പോള്‍ തന്നെ പരാതിപ്പെടാം

ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ ഇനി അപ്പോള്‍ തന്നെ പരാതിപ്പെടാം

ഹോട്ടലുകളും റസ്റ്റോറന്റുകളും അടക്കമുള്ള ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം മോശമാണെങ്കില്‍ ഇനി അപ്പോള്‍ തന്നെ പരാതിപ്പെടാം.

ഭക്ഷണത്തിന്റെ വിഡിയോ അല്ലെങ്കില്‍ ഫോട്ടോ സഹിതം പരാതിപ്പെടാന്‍ സാധിക്കുന്ന പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തിന്റെ നിലവാരം റേറ്റ് ചെയ്തുകൊണ്ടുള്ള ‘ഹൈജീന്‍ റേറ്റിങ്’ മൊബൈല്‍ ആപ്പും താമസിയാതെ നിലവില്‍ വരും.

സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണ ഇടങ്ങളെക്കുറിച്ചും മോശം ഭക്ഷണം വിളമ്ബുന്ന ഭക്ഷണശാലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഹൈജീന്‍ റേറ്റിങ് ആപ്പിലുണ്ടാകും. മോശം ഭക്ഷണം വിളമ്ബുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കാന്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു വിവരം കൈമാറും. പൂട്ടിയ ഭക്ഷണശാല അതേ പേരില്‍ മറ്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.