ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഇനിമുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം

സംസ്ഥാനത്ത് ഇനിമുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച് കാണിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 1500 കിലോയില്‍ത്താഴെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം ലൈസന്‍സിനാണ് വ്യവസ്ഥ ബാധകം. 2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ മാറ്റംവരുത്തിയെങ്കിലും കേരളത്തില്‍ ഇത് നടപ്പില്‍ വരുത്തിയിരുന്നില്ല.
Photo Courtesy : Google/ images are subject to copyright