കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ എങ്ങനെ അവരെ പിന്തിരിപ്പിക്കാം

കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ എങ്ങനെ അവരെ പിന്തിരിപ്പിക്കാം

കുട്ടികളുടെ ചില ശീലങ്ങളൊക്കെ അവഗണിച്ചുകളയാന്‍ വരട്ടെ.അപ്രധാനമെന്ന് കരുതി അവഗണിക്കുന്ന ഇക്കാര്യങ്ങളൊക്കെ പ്രശ്‌നങ്ങളിലേക്ക് നയിക്കും. കുട്ടി സ്വയം ഭക്ഷണം കഴിയ്ക്കുകയും, ടിവിയിലോ മൊബൈലിലോ സ്വയം കാര്യങ്ങള്‍ കാണുന്നതോ ഒക്കെ മാതാപിതാക്കള്‍ അഭിമാനത്തോടെ നോക്കി നില്‍ക്കാറുണ്ട്. സ്വയം ചെയ്യാന്‍ അരുതാത്ത കാര്യങ്ങള്‍ സ്വയം ചെയ്യുമ്പോള്‍ കുട്ടികളെ അഭിനന്ദിക്കുന്നത് അപകടകരമാണ്. അവന് നിയമങ്ങള്‍ മനസിലായെന്ന് വരില്ല. നിങ്ങളുടെ രണ്ട് വയസുകാരനായ കുഞ്ഞ് വലിഞ്ഞുകയറി അലമാരയില്‍നിന്ന് മിഠായി എടുക്കുന്നത് രസകരമായ കാഴ്ചയാണ്. എന്നാല്‍ എട്ട് വയസാകുമ്പോള്‍ അയല്‍പക്കത്തെ വീടുകളില്‍ നിങ്ങളുടെ അനുവാദം കൂടാതെ പോകുമ്പോഴാണ് കാര്യം ശരിയല്ലല്ലോ എന്ന് തോന്നിത്തുടങ്ങുക.

പരിഹാരമാര്‍ഗ്ഗം എങ്ങനെ
വീട്ടില്‍ കൊച്ചുകൊച്ചു നിയമങ്ങള്‍ ഉണ്ടാക്കുക. അവ കുഞ്ഞിനോട് ആവര്‍ത്തിച്ച് പറയുക. ഉദാഹരണത്തിന് ഫ്രിഡ്ജില്‍നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ അമ്മയോട് പറയണം. അനുവാദമില്ലാതെ കുട്ടി ടി. വി ഓണ്‍ചെയ്താല്‍ ഓഫ് ചെയ്യാന്‍ പറയുക. ടിവി ഓണ്‍ ചെയ്യുന്നതിന് മുന്‍പ് അനുവാദം ചോദിക്കണമെന്ന് ഉറക്കെ പറയുകയും ചെയ്യുക. ഇങ്ങനെ കൊച്ചുകൊച്ച് നിയമങ്ങള്‍ ചെറുപ്പത്തിലേ അനുസരിക്കാന്‍ കുഞ്ഞ് പഠിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.