ക്രഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ക്രഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ഇന്നത്തെക്കാലത്ത് ഡിജിറ്റല്‍ പണമിടപാടുകളാണ് എല്ലാവര്‍ക്കും ഇഷ്ടം. ക്രഡിറ്റ് കാര്‍ഡുകളാണെങ്കിലോ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യപ്രദമായ മാര്‍ഗങ്ങളുമാണ്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അതിന്റെ ബില്ലുകള്‍ കൃത്യമായി അടയ്ക്കുക എന്നുള്ളതാണ്. ബില്ലുകള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ ലേറ്റ് പേയ്‌മെന്റ് ഫീസ്, അമിത പലിശനിരക്ക്, മറ്റ് അധിക ചെലവുകള്‍ എല്ലാംകൂടി ചേര്‍ത്ത് വലിയൊരു തുക അടയ്‌ക്കേണ്ടിവരും. അതുമാത്രമല്ല പണമടയ്ക്കുന്നത് മുടങ്ങിയാല്‍ ക്രഡിറ്റ് പരിധി കുറയുന്നതിനും, കുറഞ്ഞ ക്രഡിറ്റ് സ്‌കോറിനും കാരണമാകും.

എങ്ങനെയാണ് ക്രഡിറ്റ് കാര്‍ഡിന്റെ ബില്ലുകള്‍ കൃത്യമായി അടയ്‌ക്കേണ്ടത്
ക്രഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ ഇ- വാലറ്റുകള്‍ ഉപയോഗിക്കാം. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇലക്ട്രോണിക് വാലറ്റില്‍ പണം ചേര്‍ക്കുകയും പിന്നീടത് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം.
അത്യാവശ്യ സമയത്ത് ക്യാഷ് അഡ്വാന്‍സ് ഓപ്ഷന്‍ തെരഞ്ഞെടുക്കാം.അതിന് ഫീസ് നല്‍കേണ്ടിവരും. എടിഎം ല്‍ നിന്ന് മുന്‍കൂറായി പണമെടുക്കാന്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം.

ബാലന്‍സ് ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ നല്‍കുന്ന ബാങ്കുകളാണെങ്കില്‍ ചിലവഴിച്ച തുക ഒരു കാര്‍ഡില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ കഴിയും. ഇതിന് മാറ്റാന്‍ ഉദ്ദേശിച്ച കാര്‍ഡിന്‍രെ ക്രഡിറ്റ് പരിധി ചിലവഴിച്ച തുകയേക്കാള്‍ കൂടുതലായിരിക്കണം. ബാലന്‍സ് ട്രാന്‍സ്ഫര്‍ ഓപ്ഷനില്‍ 6 മാസം മുതല്‍ 18മാസം വരെയുളള പലിശരഹിത കാലയളവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.