പപ്പടത്തില്‍ മായമുണ്ടോ? എങ്ങനെ അറിയാം
ഊണിനൊപ്പം പപ്പടമുണ്ടെങ്കില്‍ സന്തോഷിക്കാത്തവരുണ്ടോ. പ്രത്യേകിച്ച് മലയാളികളുടെ ഊണുമേശയില്‍ പപ്പടം ഒരു അവിഭാജ്യഘടകവുമാണ്. ചിലര്‍ വീടുകളില്‍ പപ്പടം വാങ്ങി ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ പപ്പടത്തില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗ്ഗമുണ്ട്.
പപ്പടം മുങ്ങാന്‍ പാകത്തില്‍ വെളളമൊഴിച്ച് പപ്പടം അതിലിടുക. അഞ്ച് മിനിറ്റിന് ശേഷം പപ്പടം എടുത്ത് നോക്കുക. പപ്പടം നന്നായി അലിഞ്ഞിട്ടുണ്ട് എങ്കില്‍ അതില്‍ മായമില്ലന്ന് മനസിലാക്കാം. മായം ചേര്‍ത്ത പപ്പടമാണെങ്കില്‍ അപ്പോഴും കട്ടിയുണ്ടാവും. മായം ചേര്‍ക്കാത്ത പപ്പടം ഒരാഴ്ചയ്ക്കുളളില്‍ ചീത്തയാകുകയും ചെയ്യും.
Photo Courtesy : Google/ images are subject to copyright