പൂക്കള്‍ എപ്പോഴും ഫ്രഷായി വയ്ക്കൂ…

പൂക്കള്‍ എപ്പോഴും ഫ്രഷായി വയ്ക്കൂ…

സ്വീകരണമുറിയിലും മറ്റും ഫ്‌ളവര്‍വേയ്‌സില്‍ പൂക്കള്‍ വച്ച് അലങ്കരിക്കുന്നത് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. എന്നാല്‍ പൂക്കള്‍ പെട്ടെന്ന് വാടിപോകാതിരിക്കുന്നതിനും ഫ്രഷായിരിക്കുന്നതിനും മാര്‍ഗ്ഗമുണ്ട്.

പതിവായി വെള്ളം മാറ്റുക:
ബാക്ടീരിയയുടെ വളര്‍ച്ച തടയാന്‍ രണ്ട് ദിവസം കൂടുമ്പോള്‍ പൂക്കള്‍ വച്ചിരിക്കുന്ന പാത്രത്തിലെ വെള്ളം മാറ്റിക്കൊടുക്കുക.

തണ്ടുകള്‍ ട്രിം ചെയ്യുക:
രണ്ട് ദിവസത്തിലൊരിക്കല്‍ കത്രികയോ കത്തിയോ മറ്റോ ഉപയോഗിച്ച് തണ്ടുകള്‍ ഏതെങ്കിലും ഒരു കോണില്‍ ട്രിം ചെയ്തുകൊടുക്കുക. ഇത് പൂക്കള്‍ കൂടുതല്‍ വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യാന്‍ സഹായിക്കും.

വാടിയ ഇതളുകളും ഇലകളും നീക്കം ചെയ്യുക:
വെള്ളത്തിലേക്ക് ദോഷകരമായ ബാക്ടീരിയകള്‍ എത്തുന്നത് തടയാന്‍ പൂക്കളില്‍ നിന്ന് വാടിയ ഇതളുകളും ഇലകളും നീക്കം ചെയ്യുക.

നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ അകറ്റി നിര്‍ത്തുക:
നേരിട്ടുള്ള സൂര്യപ്രകാശം പൂക്കള്‍ പെട്ടെന്ന് വാടിപ്പോകാനും ഉണങ്ങാനും ഇടയാക്കും. അതുകൊണ്ട് തണുപ്പുള്ളയിടത്ത് വയ്ക്കുന്നതാകും ഉചിതം.

വൃത്തിയുള്ള ഒരു പാത്രം അല്ലെങ്കില്‍ കണ്ടെയ്‌നര്‍ ഉപയോഗിക്കുക:
പൂക്കള്‍ വയ്ക്കുന്നതിന് മുമ്പ് പാത്രം അല്ലെങ്കില്‍ കണ്ടെയ്‌നര്‍ നന്നായി വൃത്തിയാക്കുന്നത് ഉറപ്പാക്കുക. വൃത്തികെട്ട പാത്രത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ ജലത്തെ മലിനമാക്കുകയും പൂക്കളുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.