ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിനൽകി എകലവ്യ സിംഗ് ഗൗര്‍

ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിനൽകി എകലവ്യ സിംഗ് ഗൗര്‍

തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകന്‍ ഏകലവ്യ ഗൗറാണ് ഹർജ്ജി നൽകിയത് എന്ന് പൊലീസ് വ്യക്തമാക്കി. നടിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ശരീരപ്രദർശ്ശനം വെളിവാക്കുന്നതരത്തിലുള്ള മോശമായ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്‌ലേസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം. മാർച്ച് 12 ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കിൽ റാംപ് വാക്കിനിടെയാണ് നടി തപ്സി പന്നു ഈ വസ്ത്രം ധരിച്ചത്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.