മോദി വിമര്‍ശ്ശനം, നടി ഖുശ്ബുവിന്റെ പഴയ പോസ്റ്റ് വൈറലാകുന്നു
മോദി പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പഴയ പോസ്റ്റ് വൈറലാവുന്നു. രാഹുലിന്റെ പോസ്റ്റിന് സമാനമായ പരാമര്‍ശം അടങ്ങിയതായിരുന്നു ഖുശ്ബുവിന്റെ പോസ്റ്റും. ഈ പോസ്റ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
2018ല്‍ ഖുശ്ബു കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്ത് നടത്തിയ മോദി വിമര്‍ശനമാണ് ഇത്. എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്നു പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്റെ പോസ്റ്റ്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന് അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.
Photo Courtesy : Google/ images are subject to copyright