വ്യായാമത്തിന് മുന്‍പ് വാം അപ്പ് എന്തിന്
വ്യായാമം ചെയ്യുന്നതിന് മുന്‍പ് വാം അപ്പ് ചെയ്യുന്നത് സാധാരണമാണ്. എന്തുകൊണ്ടാണ് വാം അപ്പ് ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ?
വ്യായാമത്തിന് മുന്‍പ് മാനസികമായി തയാറെടുക്കാനും വാം അപ്പ് സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ എളുപ്പമായും ഫ്ളക്സിബിളായും ചെയ്യാനും ശരീരം വഴങ്ങാനും എളുപ്പമാണ്. ശരീരത്തിന്റെ താപനില മൊത്തത്തില്‍ കൂട്ടി പേശികള്‍ക്ക് വേണ്ടത്ര ഓക്സിജന്‍ ലഭിക്കാന്‍ സഹായിക്കും. പേശികളുടെ ഇലാസ്ററിസിറ്റി കൂട്ടുന്നതിനും സന്ധികളള്ക്ക് ക്ഷമത കൂട്ടുന്നതിനും ഇത് സഹായിക്കും.
ഒരു ദിവസം വ്യായാമത്തിന് മുന്‍പ് 5 മുതല്‍ 10 മിനിറ്റ് വരെ വാം അപ് ചെയ്യേണ്ടതുണ്ട്. കൈകളും, തൊളും, കഴുത്തും റൊട്ടേറ്റ് ചെയ്യുന്നതും, പതുക്കെ നടക്കുന്നതും, ഓടുന്നതും നല്ലതാണ്.
Photo Courtesy : Google/ images are subject to copyright