ശബരിമല ഉത്സവത്തിന് നാളെ നട തുറക്കും

ശബരിമല ഉത്സവത്തിന് നാളെ നട തുറക്കും

പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും. തിങ്കളാഴ്ച രാവിലെ 9.45 നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം. 28 മുതല്‍ ഏപ്രില്‍ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതല്‍ ഏപ്രില്‍ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് ഏഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ 4ന് രാത്രിയിലാണ് പള്ളിവേട്ട നടക്കുക. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രില്‍ 5 ന് 11.30 ന് പമ്പയില്‍ ആറാട്ട് നടക്കും. ഉച്ചകഴിഞ്ഞു 3 വരെ പമ്പയില്‍ ദര്‍ശനത്തിന് അവസരം ഉണ്ട്.3.30 ന് സന്നിധാനത്തേക്ക് തിരിച്ചെഎഴുന്നള്ളത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.