ശ്വാസകോശ അണുബാധ, മാര്‍പാപ്പ ആശുപത്രിയില്‍
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹം. ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയെ സ്ഥിരീകരിച്ചു. കാലിലെ ലിഗ്മെന്റിലുണ്ടായ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമായി വീല്‍ചെയറിന്റെ സഹായത്തോടെയായിരുന്നു എണ്‍പത്തിയാറുകാരനായ മാര്‍പാപ്പ സഞ്ചരിച്ചിക്കുന്നത്. മുന്‍പ് ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
ഓശാന ഞായര്‍ കുര്‍ബാനയും, വിശുദ്ധവാരവും ഈസ്റ്റര്‍ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കൈ മാര്‍പാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright