സോൺട ഇൻഫ്രാടെകിനെതിരെ വഞ്ചനാക്കേസ്

സോൺട ഇൻഫ്രാടെകിനെതിരെ വഞ്ചനാക്കേസ്

സോൺട ഇൻഫ്രാടെക്കിനെതിരെ വഞ്ചനാക്കേസ്. ബംഗളുരു കബ്ബൺ പാർക്ക്‌ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോൺടയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനായ പാട്രിക് ബോർ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 20 കോടി രൂപയുടെ SBLC (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചുവെന്നാണ് പരാതി. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. കരാറിൽ പറഞ്ഞ തുകയും നൽകാതെ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.