ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ വിധി നാളെ

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ  ഒന്നും രണ്ടും  പ്രതികൾ  കുറ്റക്കാരെന്ന് കോടതി, ശിക്ഷ വിധി നാളെ

അട്ടപ്പാടിയിൽ ആൾക്കൂട്ടയാക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഹുസൈൻ രണ്ടാം പ്രതി മരക്കാരും കുറ്റക്കാർ എന്ന് കോടതി. ഹുസൈൻ, മധുവിനെ കാട്ടിൽ നിന്നും പിടിച്ചുകൊണ്ട് മുക്കാലിയിൽ എത്തിയപ്പോൾ മധുവിന്റെ നെഞ്ചിൽ ചവിട്ടുകയും ചവിട്ടേറ്റ് മധു ഭണ്ഡാരത്തിൽ തലയടിച്ചു വീണു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണങ്ങളിലൊന്നെന്ന് തെളിഞ്ഞു. രണ്ടാം പ്രതി മരക്കാർ കാട്ടിൽ നിന്നും മധുവിനെ പിടിച്ചുകൊണ്ടുവരൻ നേതൃത്വം നൽകിയത്. മനഃപൂർവ്വം ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.