രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. പ്രതിദിന കേസുകള്‍ 5000ന് മുകളിലെത്തിനില്‍ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 20ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 25587 ആയി.
രോഗമുക്തിനിരക്ക് 98.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 2826 പേര് രോഗമുക്തി നേടി. ഇതുവരെ 220.66 കോടിയിലേറെ ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright