യൂണിക്‌ ടൈംസ് എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു

യൂണിക്‌ ടൈംസ് എക്‌സലൻസ് അവാർഡ് പ്രഖ്യാപിച്ചു

പാലക്കാട് ജില്ലയിലെ കാവിൽപ്പാട് പ്രദേശത്തുള്ള തെക്കുംപുറം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പുളിക്കൽ ശങ്കരോടത്ത് കോവിലകമെന്ന രാജകുടുംബത്തിലെ ഇളമുറതമ്പുരാനാണ് അമ്പോറ്റിത്തമ്പുരാൻ ഹിസ് ഹൈനെസ്സ് ഹിസ് ഹോളിനെസ്സ് മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് . നമ്മുടെ സാംസ്കാരികപാരമ്പര്യങ്ങളുടെ സമ്പന്നതയിൽ നിന്ന് ഭാവി തലമുറകൾക്ക് പഠിക്കാനും ഉൾക്കൊള്ളാനും സാധിക്കുമെന്ന ദീർഘവീക്ഷണത്തോടെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണദ്ദേഹം.  തന്റെ അശ്രാന്തപരിശ്രമത്തിലൂടെ   പൈതൃകസംരക്ഷണ മേഖലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. ഈ പ്രവർത്തനമികവിനാണ് മാനവേന്ദ്രവർമ്മ യോഗാതിരിപ്പാടിന് പൈതൃക സംരക്ഷണത്തിലും മാനേജ്‌മെന്റിലും ഉള്ള യൂണിക്‌ ടൈംസ് എക്‌സലൻസ് അവാർഡ് ലഭിച്ചത്.

ഏപ്രിൽ 11 ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. പറക്കാട്ട് ജൂവലറി രൂപകല്പനചെയ്ത സ്വർണ്ണത്തിൽപ്പൊതിഞ്ഞ ഫലകമാണ് അവാർഡ്‌ജേതാവിന് സമ്മാനിക്കുന്നത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.